പിണറായിയുടെയും മോദിയുടെയും സ്വഭാവം ഒന്നാണ്, രണ്ടുപേരും ജനങ്ങള്‍ക്കെതിരാണ്; പാർലമെന്‍റിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം കള്ള വിശ്വാസവും കപട വിശ്വാസവും ജനങ്ങളെ ബോധ്യപ്പെടുത്തി; വിശ്വാസം ആരുടെയും കുത്തകയല്ലെന്ന് കെസി വേണുഗോപാൽ

വിശ്വാസം ആരുടെയും കുത്തകയല്ല, എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാകില്ല എന്ന ശൈലിയാണ് കേരള മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് പോയത് എങ്ങനെയാണെന്ന് വ്യക്തമാണ്.

New Update
kc venugopal

കൊല്ലം: ഇല്ലാത്ത വിശ്വാസത്തെ കുത്തിത്തിരികി ജനങ്ങളെ രണ്ടായി തരംതിരിച്ച് കള്ള വിശ്വാസവും കപട വിശ്വാസവും ഏതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ പ്രസംഗമായിരുന്നു പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി നടത്തിയതെന്ന് കെസി വേണുഗോപാല്‍ എംപി .

Advertisment

വിശ്വാസം ആരുടെയും കുത്തകയല്ല, എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാകില്ല എന്ന ശൈലിയാണ് കേരള മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് പോയത് എങ്ങനെയാണെന്ന് വ്യക്തമാണ്.

പിണറായിയുടെയും മോദിയുടെയും സ്വഭാവം ഒന്നാണ്. രണ്ടുപേരും ജനങ്ങള്‍ക്കെതിരാണ്. ജനകീയ പ്രശ്നങ്ങള്‍ക്കെതിരാണ്. തിരുത്തേണ്ട ആളെ തിരുത്താതെ നിഴലിനോട് യുദ്ധം ചെയ്തിട്ട് വല്ല കാര്യവും ഉണ്ടോ എന്ന് സ്വയം വിലയിരുത്തണെമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Advertisment