New Update
/sathyam/media/media_files/DWVwf5lnsXoyUT7vnUhB.jpg)
കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ മുണ്ടുച്ചിറ സ്വദേശി ബാദുഷയാണ് (24)പിടിയിലായത്. കുറച്ചുകാലമായി ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുണ്ട്.
Advertisment
കഴിഞ്ഞ ദിവസം മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ഇയാൾ യുവതിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും കയ്യിൽ കയറിപ്പിടിക്കുകയും ചെയ്തു. വിവാഹം കഴിച്ചില്ലെങ്കിൽ പെൺകുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. കൊട്ടിയം ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.