സംസ്ഥാനത്തെ പാലുല്പാദനം ഇരട്ടിയാക്കാന്‍ വര്‍ഷംതോറും ഒരു ലക്ഷം പശുക്കിടാങ്ങളെ ദത്തെടുക്കും - മന്ത്രി ജെ ചിഞ്ചുറാണി

New Update
chinchurani inauguration-2

കൊല്ലം: സംസ്ഥാനത്തെ പാലുല്പാദനം ഇരട്ടിയാക്കാന്‍ വര്‍ഷംതോറും ഒരു ലക്ഷം പശുക്കിടാങ്ങളെ ദത്തെടുക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisment

പശുക്കിടാങ്ങളെ ദത്തെടുത്ത് സൗജന്യനിരക്കില്‍ തീറ്റയും ധാതുലവണമിശ്രിതങ്ങളും നല്‍കും. കാളക്കുട്ടികളെയും സംരക്ഷിച്ച്‌വളര്‍ത്തി മാംസോത്പാദനവും വര്‍ദ്ധിപ്പിക്കും.  

പൊതുമേഖലസ്ഥാപനമായ കേരളഫീഡ്‌സ് തീറ്റയുണ്ടാക്കും. മില്‍മ ക്ഷീരസംഘങ്ങള്‍ - മൃഗാശുപത്രികള്‍ വഴി കര്‍ഷകര്‍ക്ക് ഉരുക്കളെ രജിസ്റ്റര്‍ ചെയ്യാം. 

ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍ അധ്യക്ഷനായി.

Advertisment