New Update
/sathyam/media/media_files/2026/01/08/kollam-2026-01-08-10-07-44.jpg)
കൊല്ലം: വിൽപ്പനയ്ക്കായി അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
പുനലൂർ കാഞ്ഞിരംമല സ്വദേശിയായ 73 വയസ്സുള്ള ശശിധരനാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. ശശിധരൻ താമസിച്ചിരുന്ന വീട്ടിൽ നിന്നും 68 ലിറ്ററോളം മദ്യവും പിടിച്ചെടുത്തു.
പുനലൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടിനുള്ളിൽ തന്നെ പല ഇടങ്ങളിലായി 150 ലധികം കുപ്പികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
മദ്യ കച്ചവടത്തിലൂടെ സ്വരൂപിച്ച 89,000 രൂപയും പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഏറെ നാളുകളായി ശശിധരൻ ഇത്തരത്തിൽ അനധികൃതമായി വിദേശമദ്യം വില്പനനടത്തിവന്നിരുന്നു.
സമാന കൃത്യത്തിൽ ഏർപ്പെട്ടതിന് കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us