New Update
/sathyam/media/media_files/L1QhMF84yuXrUlb53VaU.jpg)
കൊല്ലം:പറവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ എപിപി അനീഷ്യയുടെ ആത്മഹത്യക്ക് ഇടയായ സംഭവം സിറ്റിംഗ് ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വഷിപ്പിച്ചു് യഥാർത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്ന് കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. റസാഖ്, ജനറൽ സെക്രട്ടറി അഡ്വ. എം.പി ഹുസൈൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Advertisment
മേലുദ്യോഗസ്ഥരുടെയും, സഹപ്രവർത്തകരുടെയും മാനസിക പീഡനമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് അവരുടെ ഡയറി കുറിപ്പുകളിൽ നിന്നും, കൂട്ടുകാർക്ക് അയച്ച ഓഡിയോ ക്ലിപ്പുകളിൽ നിന്നും വ്യക്തമാണ്.
ഒരു വിവരാവകാശത്തിന്റെ പേരിൽ അവരെ സ്ഥലം മാറ്റും എന്ന് ഭീഷണിപ്പെടുത്തിയ കാര്യവും വളരെ ഗൗരവകരമായി അന്വഷിക്കേണ്ടതാണ്. നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണം എന്നും കേരള ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു.