കൊല്ലത്ത് മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update
stray-dog.jpg

കൊല്ലം ഡീസന്റ്മുക്കിൽ മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡീസൻ്റ് മുക്ക്- കരിക്കോട് റോഡിലായിരുന്നു സംഭവം. മൂന്നാം ക്ലാസുകാരൻ സായി പ്രമോദിനു നേർക്ക് തെരുവുനായ പാഞ്ഞടുത്തു. കടയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Advertisment

കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ പത്തനംതിട്ടയിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment