ക്ഷേത്ര ദർശനത്തിനിടെ 77കാരിയുടെ മാല കവർന്നു, കൊല്ലത്ത് 3 യുവതികൾ പിടിയിൽ

New Update
kollam-1.jpg

കൊല്ലം: കടവൂർ മഹാദേവ ക്ഷേത്രദർശനത്തിനിടെ 77-കാരിയുടെ സ്വർണമാല കവർന്ന കേസിൽ മൂന്ന് യുവതികൾ പിടിയിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. ക്ഷേത്രദർശനത്തിനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയോളം വിലവരുന്ന മാലയാണ് പ്രതികൾ കവർന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Advertisment
Advertisment