/sathyam/media/media_files/sF2Dgmx4zG0WfiYUhc6c.jpg)
കൊല്ലം: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ മാർത്താണ്ഡംകര എൽ ആൻഡ് യു.പി എസിൽ വച്ച് ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു.
ഫെബ്രുവരി 14 ബുധൻ രാവിലെ 10 മണി മുതൽ വൈകിട്ട് 3വരെ ആയിരുന്നു ക്ലാസ്സ്. ഏഴംകുളം വാർഡ് മെമ്പർ സുഭിലാഷ് കുമാർ.സി ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് സജീഷ് കുമാർ.ജി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എൻസിഡിസി പി.ആർ.ഒ കോഡിനേറ്റർ അൽ അമീന.എ,എൻസിഡിസി പി.ആർ.ഒ അൻസ.ബി.ഖാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് നേതൃത്വം നൽകി. മാർത്താണ്ഡംകര എൽ ആൻഡ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ.ആർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഹരികുമാർ.പി.എസ് നന്ദി പ്രസംഗം നടത്തി.
ക്ലാസിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജന്യമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു. ഇത്തരം സൗജന്യ ക്ലാസുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നടത്താൻ വിളിക്കുക: Ph. 9288026158.