നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറി; മുൻ കായിക താരത്തിന് ദാരുണാന്ത്യം

കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്.

New Update
omkar.jpg

കൊല്ലം: പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻകായിക താരത്തിന് ദാരുണാന്ത്യം. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്. ദേശീയ മെഡൽ ജേതാവും കോതമംഗലം എംഎ കോളേജ് മുൻ കായിക താരവുമായിരുന്നു ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ്.

Advertisment

ഇന്നലെ രാത്രി 11.15-ഓടെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓംകാറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഓംകാറിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Advertisment