മോദി മതേതരത്വവും ജനാധിപത്യവും തകർക്കുന്നു - സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി

New Update
kodikkunnil suresh kollam

കൊല്ലം:മോദി സർക്കാർ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകർക്കുന്നതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം
കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ഇതൊരു മഹായുദ്ധമാണ്.നമുക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തോൽക്കുന്നത് രാജ്യത്തെ മതേതരത്വവും ജനാധിപത്യവുമാണെന്ന് പ്രതിപക്ഷ നേതാവ്
വി.ഡി.സതീശൻ. വർഗീയതയെ ഈ മണ്ണിൽ കുഴിച്ചുമൂടി, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വീറുറ്റ പോരാളികളെ പോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും രംഗത്തെത്തണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.

vs satheesan kollam-2

എൻ.കെ.പ്രേമചന്ദ്രനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ കോൺഗ്രസ് പ്രവർത്തകനുമുണ്ട്. പാർലമെന്റിലെ കേരളത്തിന്റെ ശബ്ദമാണ് പ്രേമചന്ദ്രനെന്നും സതീശൻ പറഞ്ഞു.

കേരളം ഭരിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയല്ല കേരളത്തെ കടക്കെണിയിൽ 'മുക്കിയ'മന്ത്രിയാണെന്ന് കെ.സുധാകരൻ. സമരാഗ്നി യാത്രയ്ക്കിടെ ഞങ്ങൾ എല്ലാ ജില്ലയിലെയും പാവപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അത് പിണറായി വിജയൻ നടത്തിയതുപോലെ പൗരപ്രമുഖരുമായുള്ള ആഡംബര വിരുന്നല്ല. സാമൂഹ്യ പെൻഷൻ കിട്ടാത്തവർ, നീതി നിഷേധിക്കപ്പെട്ടവർ അങ്ങനെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്നവരെയാണ് ഞങ്ങൾ കണ്ടത്. 

അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ ഇവിടെയൊരു ഭരണം ഉണ്ടോയെന്ന് ഓർത്തു പോവുകയാണ്. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസിലെ കൂട്ടുപ്രതിയാണ് ശിവശങ്കരൻ. പ്രധാന പ്രതി മുഖ്യമന്ത്രിയാണ്. ശിവശങ്കരൻ ജയിലിൽ കിടക്കുമ്പോഴും മുഖ്യപ്രതിയായ മുഖ്യമന്ത്രി സ്വൈര ജീവിതം നയിക്കുകയാണ്.

k sudhakaran kollam-2

പിണറായിയെ മോദി സഹായിക്കുന്നു; മോദിയെ പിണറായി സഹായിക്കുന്നു. ഈ നാട് പോകുന്നത് അപകടകരമായ നിലയിലേക്കാണെന്ന് സുധാകരൻ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്  അധ്യക്ഷത വഹിച്ചു. എസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ,എൻ.കെ. പ്രേമചന്ദ്രൻ എംപി, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, സി.ആർ.മഹേഷ്,എം.  വിൻസന്റ്, മാത്യു കുഴൽനാടൻ,ഷാനിമോൾ ഉസ്മാൻ, ശൂരനാട് രാജശേഖരൻ,വി.എസ്. ശിവകുമാർ,എ.എ.ഷുക്കൂർ,  ജെബി മേത്തർ,വി.പി.സജീന്ദ്രൻ,ബി.ടി.ബലറാം,എം.എം.നസീർ,ടി.സിദ്ദിഖ്, പി.എ.സലിം, പഴകുളം മധു. ദീപ്തി മേരി വർഗീസ്, കെ. ജയന്ത്, ബിന്ദു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Advertisment