ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/k2NkStjS6UxnOE7sHFgD.jpg)
കൊല്ലം: ചിതറയിൽ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് വെട്ടേറ്റത്. രാത്രി എട്ടരയോടെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ആക്രമണം. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി.
Advertisment
ജെസിബി ഒപ്പറേറ്ററെ മർദ്ദിച്ചതുമായി ബന്ധപെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റാഫി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.