മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി. കൊല്ലത്ത് കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം. ദമ്പതികളെയും മാതാപിതാക്കളെയും വെട്ടിപരിക്കേൽപ്പിച്ചു

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

New Update
kollam 11

കൊല്ലം: കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. കൊല്ലം കൊട്ടാരക്കര മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്ന് ആക്രമിച്ചത്. വെട്ടേറ്റും മർദ്ദനമേറ്റും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ രണ്ടു പേരും സഹോദരങ്ങളാണ്. 

കുടുംബങ്ങൾ തമ്മിൽ പലകാര്യങ്ങളിലും പ്രശ്നമുണ്ടായിരുന്നതായും ഈ പകയെ തുടർന്നാണ് ആക്രമണമെന്നുമാണ് കൊട്ടാരക്കര പൊലീസ് പറയുന്നത്. പരിക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ തുടരുകയാണ്.


Advertisment