യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി റീയൂണിയൻ സംഘടിപ്പിച്ചു

New Update
yunus college of engineering

കൊല്ലം: യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി പുനഃ സംഗമം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കോളേജ് മാനേജ്മെന്റ് സെക്രട്ടറി നൗഷാദ് യൂനസ്, അക്കാഫ് ഇവന്റ്സ് ചെയർമാൻ ഷാഹുൽ ഹമീദിനെയും ജനറൽ സെക്രട്ടറി വി.എസ് .ബിജുകുമാറിനെയും ആദരിച്ചു. 

Advertisment

വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അക്കാഫ് നയിക്കുന്ന "സേ നോ ടു ഡ്രഗ്സ് " ന്റെ ഭാഗമായി എല്ലാ അലുംനി അംഗങ്ങളും ഒത്തുചേർന്നു സത്യപ്രതിജ്ഞ ചെയ്തു.

യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനി പ്രസിഡന്റ് ഷിനിജ ജോസഫ്, വൈസ് പ്രസിഡന്റ് ബിഷർ, സെക്രട്ടറി ബിപിൻ, ട്രെഷറർ നിധിൻ, കോർഡിനേറ്റർ തസീം നാസ്ഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment