New Update
/sathyam/media/media_files/DwlBbK2QrNBeocXo26Qz.jpg)
കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.
Advertisment
ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടന്നു. എന്നാല്‍ ഇരുവരേയും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റിൽ കണ്ടെത്തിയത്.
വൈകീട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തില്‍ പെട്ടതാവാം എന്നാണ് പൊലീസീന്‍റെ പ്രാഥമിക നിഗമനം. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ആദിത്യനും അമലും.