കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

New Update
Untitled-design-51-1.jpg

കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു സ്കൂ‌ൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തു‌രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിൻ്റെ മകൻ അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്.

Advertisment

ഇന്നലെ വൈകിട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ്. ബസിന് അടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment