അവസാനത്തെ നമ്പറൊന്ന് തിരുത്തി, വ്യാജ ലോട്ടറി നൽകി പണം തട്ടി, പ്രതി പിടിയിൽ

New Update
ij.jpg

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കടയ്‌ക്കലിലാണ് സംഭവം. വലിയങ്കോട് സ്വദേശി മനുവാണ് അറസ്റ്റിലായത്. ലോട്ടറി വിൽപ്പനക്കാരനായ ജയകുമാറിനെ പറ്റിച്ചാണ് പ്രതിയായ മനു പണം തട്ടിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഒരു വിൻവിൻ ലോട്ടറി എടുത്തത്.

Advertisment

മനു എടുത്തത് wk557048 എന്ന നമ്പർ ലോട്ടറിയാണ്. എന്നാൽ wk557043 എന്ന നമ്പറിന് 2,000 രൂപ അടിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ പ്രതി തന്റെ പക്കലുണ്ടായിരുന്ന ലോട്ടറിയുടെ അവസാനത്തെക്കമായ 8 എന്ന നമ്പർ തിരുത്തി മൂന്നാക്കി ലോട്ടറി കച്ചവടക്കാരന് കൊടുത്ത് പണം തട്ടുകയായിരുന്നു.

പിന്നീട് ലോട്ടറി എജൻസിക്ക് ടിക്കറ്റ് നൽകി സ്‌കാൻ ചെയ്തപ്പോഴാണ് നമ്പർ തിരുത്തിയ വിവരം ജയകുമാർ അറിയുന്നത്. ഉടൻ തന്നെ കടയ്‌ക്കൽ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സിസിടിവിയുടെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വഞ്ചനാകുറ്റമുൾപ്പടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി.

lottery new
Advertisment