ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/67Ie4lFXLDyLFT74th7R.jpg)
കൊല്ലം: കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്.
Advertisment
പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള റോഡിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. കാറിന്‍റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റില്‍ ആയിരുന്നു മൃതദേഹം.