ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
കൊല്ലം: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളനട സ്വദേശി നിഖില്‍, മഞ്ചല്ലൂര്‍ സ്വദേശി സുജിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളും ബന്ധുക്കളും അടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്.
Advertisment
നിഖില്‍ ആദ്യം കയത്തില്‍പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബന്ധു കൂടിയായ സുജിനും അപകടത്തില്‍പെട്ടത്. നാട്ടുകാരും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുറത്തെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us