കൊല്ലം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കൊല്ലം ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് അടുത്തുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
യുവാവിനെ രക്ഷിക്കാനെത്തിയ സഹോദരിക്കും സുഹൃത്തിനും ഷോക്കേറ്റു. സംഭവത്തില്‍ പൊലീസും കെഎസ്ഇബിയും അന്വേഷണം നടത്തും.