New Update
/sathyam/media/media_files/8mIxtgfZ0q0J6Qls3Nkb.jpg)
കൊല്ലം: കിണറ്റിൽ വീണ് പ്രാണനുവേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകരായി കൊല്ലം സിറ്റി അഞ്ചാലുംമൂട് പൊലീസ്. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്ക് എന്ന സ്ഥലത്ത് വയോധിക കിണറ്റിൽ വീണു എന്ന സന്ദേശം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി.
Advertisment
ഇൻസ്‌പെക്ടർ ധർമജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവരാണ് സംഭവസ്ഥലത്തെത്തിയത്.
സ്ഥലത്ത് എത്തിയ പൊലീസ് സംഘം കാണുന്നത് കിണറിനുള്ളിൽ പ്രാണനുവേണ്ടി പിടയുന്ന വയോധികയെ ആണ്. ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാനില്ലെന്ന് മനസിലാക്കിയ അഞ്ചാലുംമൂട് സബ്ബ് ഇൻസ്‌പെക്ടർ സഞ്ജയൻ ഉടൻ കിണറിലേക്ക് ഇറങ്ങി വയോധികയെ രക്ഷിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികയെ പുറത്ത് എത്തിക്കുകയും ചെയ്തു.