New Update
/sathyam/media/media_files/N4f06RjqzuUdEetnIb3J.jpg)
കൊല്ലം: കൊല്ലം നഗരത്തിലെ ബാറിന് മുന്നിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.
Advertisment
കൊല്ലം സോഡിയാക്ക് ബാറിൻ്റെ കോമ്പൗണ്ടിലാണ് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷം ഉണ്ടായത്.
സംഘത്തിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പടെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിൻ്റെ നിഗമനം.
കഴിഞ്ഞ മാസം 28 ന് രാത്രിയായിരുന്നു സംഭവം.
കാറിലെത്തിയ സംഘവുമായി മറ്റൊരു സംഘം വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ബാറിലുണ്ടായിരുന്ന കൂടുതൽ പേർ കൂട്ടത്തിലേക്ക് വന്നു ചേർന്നു. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ഒരാൾ ബിയർ കുപ്പി കൊണ്ട് മറ്റൊരാളെ ആക്രമിച്ചു. തുടർന്നാണ് സംഘർഷത്തിലേക്ക് എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരില്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us