New Update
/sathyam/media/media_files/79I9F7KDBfXvzX9wCLSi.jpg)
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് രണ്ടേമുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ട് ലഭിക്കുമെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ആരോടും പരിഭവവും ഇല്ല.
Advertisment
എല്ലാവരും തനിക്കുവേണ്ടി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും, പാർട്ടി പറഞ്ഞാൽ ഏത് പദവി സ്വീകരിക്കാനും തയ്യാറാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
യുഡിഎഫിന്റെ വോട്ടിലാണ് കുറവ് സംഭവിച്ചതെന്നും ബിജെപി ഇത്തവണ കൂടുതൽ വോട്ട് നേടുമെന്നും കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് മികച്ച ഒരു നേതാവിനെ ആവശ്യമുണ്ട്.
വരുന്ന തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കേരളത്തിൽ എല്ലായിടത്തും ബിജെപി വിജയം കൈവരിക്കണം. പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും. പദവി ചോദിച്ചു പോകില്ല. കൊല്ലത്തു സ്ഥിരതാമസം ആക്കാൻ പദ്ധതിയുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.