തദ്ദേശതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരവും ഹൈക്കോടതി നിര്‍ദേശമനുസരിച്ചും കൊല്ലം ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യണം - ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്

New Update
collectors meeting

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരവും ഹൈക്കോടതി നിര്‍ദേശമനുസരിച്ചും ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 

Advertisment

ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട നിരീക്ഷണയോഗത്തില്‍ അധ്യക്ഷതവഹിക്കവെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ലഭിച്ച 14 പരാതികളില്‍ അടിയന്തര നടപടിക്ക് നിര്‍ദേശിച്ചു. 

ചട്ടവിരുദ്ധമായ സ്ഥാപിച്ചവ നീക്കം ചെയ്യാന്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. നിര്‍വഹണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് സെക്രട്ടറിമാരാണ് റിപോര്‍ട്ട് നല്‍കേണ്ടത്. നടപടി പൂര്‍ത്തിയാക്കി പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.

സമിതി കണ്‍വീനറായ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവി സന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment