/sathyam/media/media_files/2026/02/14/a-2026-02-14-18-25-02.jpg)
കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ട്ട​യം കു​ല​ശേ​ഖ​ര​മം​ഗ​ലം തൗ​ഫീ​ഖ് മ​ൻ​സ്സി​ലി​ൽ അ​നൂ​പി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ളി​ൽ നി​ന്ന് 17.05 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ച്ചി​റ പോ​ലീ​സും ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.
ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
വി​ൽ​പ്പ​ന​യ്ക്കാ​യി ബെം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​ച്ച​താ​ണ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.
എം​ഡി​എം​എ അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും, എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യ ഹു​ക്ക​യും ക​ണ്ടെ​ത്തി.
സ്കൂ​ൾ,കോ​ള​ജ് കു​ട്ടി​ക​ൾ​ക്ക് വി​ല്പ​ന​യ്ക്കാ​യാ​ണ് രാ​സ​ല​ഹ​രി എ​ത്തി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡാ​ൻ​സ​ഫ് ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ബം​ഗ​ളൂ​രു​വി​ൽ എ​വി​ടെ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​തെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന് ഓ​ച്ചി​റ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us