5,551 കോ​ടി​യു​ടെ 2,000 രൂ​പ നോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യി​ല്ല !

New Update
money

പ​ര​വൂ​ർ: രാ​ജ്യ​ത്ത് പി​ൻ​വ​ലി​ച്ച 2,000 രൂ​പ നോ​ട്ടു​ക​ളി​ൽ ഇ​നി​യും തി​രി​ച്ചെ​ത്താ​നു​ള്ള​ത് 5,551 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ. റി​സ​ർ​വ് ബാ​ങ്ക് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

Advertisment

രാ​ജ്യ​ത്ത് 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കാ​ൻ പോ​കു​ന്നു. 2023 മേ​യ് 19-നാ​ണ് 2,000 രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ച്ച​ത്. പി​ൻ​വ​ലി​ക്കു​ന്ന സ​മ​യ​ത്ത് 3.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളാ​ണ് പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

2026 മാ​ർ​ച്ച് ഒ​ന്നി​ന് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ 98.44 ശ​ത​മാ​നം നോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. 5,551 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ ഇ​നി​യും തി​രി​ച്ചെ​ത്താ​തെ അ​വ​ശേ​ഷി​ക്കു​ന്നു.

റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്ക് പ്ര​കാ​രം 2,000 രൂ​പ​യു​ടെ 2.78 കോ​ടി ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ഴും തി​രി​ച്ചെ​ത്താ​തെ​യു​ണ്ട്. 2025 മാ​ർ​ച്ച് 31 വ​രെ ഇ​ത് 3.18 കോ​ടി​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മു​ള്ള 11 മാ​സ​ത്തി​നി​ടെ തി​രി​ച്ചെ​ത്തി​യ​ത് 40 ല​ക്ഷം നോ​ട്ടു​ക​ളാ​ണെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ണ​ക്കി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ 2023 ഒ​ക്ടോ​ബ​ർ വ​രെ ബാ​ങ്ക് ശാ​ഖ​ക​ൾ മു​ഖാ​ന്തി​രം അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. അ​തി​നു ശേ​ഷം റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യൂ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ്ര​സ്തു​ത നോ​ട്ടു​ക​ൾ ഇ​പ്പോ​ഴും മാ​റി ന​ൽ​കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഇ​ഷ്യൂ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ഷ്യൂ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ത​പാ​ൽ വ​ഴി അ​യ​ച്ച് ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ അ​യ​യ്ക്കു​ന്ന ക​റ​ൻ​സി​ക​ൾ അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷം ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റി ന​ൽ​കു​ക​യാ​ണ് പ​തി​വ്.

ഇ​തൊ​ക്കെ​യാ​ണ​ങ്കി​ലും 2,000 രൂ​പ നോ​ട്ടു​ക​ളു​ടെ നി​യ​മ​പ്രാ​ബ​ല്യം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വി​പ​ണി​യി​ൽ ഈ ​ക​റ​ൻ​സി​ക​ൾ ദൈ​നം​ദി​ന സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​മി​ല്ല.

ആ​ർ​ബി​ഐ​യു​ടെ ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​യോ ത​പാ​ൽ മു​ഖാ​ന്ത​ര​മോ 2,000 രൂ​പ മാ​റ്റി​യെ​ടു​ക്കാ​ൻ നി​ല​വി​ൽ അ​വ​സ​ര​മു​ണ്ട്. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഇ​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Advertisment