ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/iErWvW3dxqmOWw5XX4mr.jpg)
കൊല്ലം: എസ്ഡിപിഐ വോട്ട് തള്ളാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പല സംഘടനകളും പിന്തുണ നല്‍കും. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
Advertisment
പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനം എടുത്തതായി തനിക്ക് അറിയില്ല. മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പല സംഘടനകളും പിന്തുണ നല്‍കും. രാഹുല്‍ ഗാന്ധി പ്രകടനപത്രികാ സമര്‍പ്പണത്തിന് എത്തിയപ്പോള്‍ പാര്‍ട്ടി പതാകകള്‍ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് റാലി അല്ലാത്തതിനാലാണ്.
അതിന് മറ്റൊരു വ്യാഖ്യാനം നല്‍കേണ്ടതില്ല. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരത്തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.