New Update
/sathyam/media/media_files/2025/09/14/onam-cele-karunaga-2025-09-14-16-59-28.jpg)
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ 1975 ബാച്ചിലെ SSLC ക്കാരുടെ കൂട്ടായ്മയായ ബോയ്സ് 1975 ൻ്റെ നേതൃത്വത്തത്തിൽ സുവർണ്ണ ഓണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് മുനമ്പം റിസോർട്ടിൽ സംഘടിപ്പിച്ച ആഘോഷം പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുതിർന്ന കുടുംബാംഗം മധുവേണി ശാർങാധരൻ ദീപം തെളിയിച്ചു രാജൻ ചിങ്ങമന, വേണുഗോപാൽ കുറ്റിക്കാട്ടിൽ,എ.രമേശ് , ഡോക്ടർ തൊടിയൂർ ശശികുമാർ എന്നിവർ സംസാരിച്ചു.
Advertisment
അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ കായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.. പ്രോഗ്രാം ജനറൽ കൺവീനർ സലിം രാജ്, പ്രോഗ്രാം കൺവീനർ പ്രദീപ് കുമാർ. ഫിനാൻസ് കൺവീനർ എം രാജൂ, ഫുഡ് കൺവീനർ സലിം എ , റിസപ്ഷൻ കൺവീനർ മോഹൻ എം. സെക്രട്ടറിമാരായ അബ്ദുൽ നാസർ അബ്ദുൽ വഹാബ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.