കൊട്ടാരക്കരയും ഹൈടെക് ആകുന്നു, 15000 ചതുരശ്ര അടിയില്‍ 20000 ത്തിലേറെ എണ്ണം ഉത്പന്നങ്ങളുമായി ഓക്‌സിജന്‍ ഡിജിറ്റല്‍ കൊട്ടാരക്കരയിലേയ്ക്ക്. ടാറ്റാ ഗ്രൂപ്പിന്റെ സുഡിയോ ഷോപ്പും ഉടനെത്തുന്നു. മെഗാ ഷോറൂമുകളുടെ നാടായി കൊട്ടാരക്കരയും !

New Update
99oxygen

കൊല്ലം : വമ്പന്‍ ഷോറൂമുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന കൊട്ടാരക്കര ഇനി ഹൈടെക് നഗരമായി മാറാന്‍ ഒരുങ്ങുന്നു. ഇതുവരെ ശരാശരി ബിസിനസ് ഷോറൂമുകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൊട്ടാരക്കരയിലേയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ ഡിജിറ്റല്‍ ഷോറൂമുകളായ ഓക്‌സിജന്‍ ഡിജിറ്റല്‍, ടാറ്റാ ഗ്രൂപ്പിന്റെ സുഡിഓ റെഡിമെയ്ഡ് എന്നിവ എത്തുന്നതോടെ കൊട്ടാരക്കരയുടെ മുഖശ്ചായ തന്നെ മാറുകയാണ്. 

Advertisment

കൊട്ടാരങ്ങളുടെ കരയെന്നാണ് അറിയപ്പെടുന്നതെങ്കിലും കൊട്ടാര സദൃശ്യങ്ങളായ ഷോറൂമുകള്‍ക്ക് കൊട്ടാരക്കരക്കാര്‍ക്ക് ചിലപ്പോള്‍ എങ്കിലും സമീപ നഗരങ്ങളായ അടൂരിലേയ്ക്കും കൊല്ലത്തേയ്ക്കും ഒക്കെ യാത്ര ചെയ്യേണ്ടി വരുമായിരുന്നു. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള മെഗാ ഷോറൂമുകള്‍ എത്തുന്നതോടെ കൊട്ടാരക്കരയുടെ വിപണി സ്വപ്നങ്ങള്‍ തന്നെ മാറുകയാണ്. 

മൂന്ന് നിലകളിലായി 15000 ചതുരശ്ര അടിയില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ അതിവിപുലമായ ശേഖരം ഒരുക്കിയാണ് ഓക്‌സിജന്‍ ഡിജിറ്റല്‍ മെഗാ ഷോറൂം കൊട്ടാരക്കര എം സി റോഡില്‍ സജ്ജമാകുന്നത്. ജങ്ഷന്റെ തിരക്കില്‍ നിന്നും മാറി തിരുവനന്തപുരം റോഡില്‍ തന്നെ എം സി റോഡിന്റെ ഓരം ചേര്‍ന്നാണ് ഓക്‌സിജന്‍ ഡിജിറ്റല്‍ എത്തുന്നത്.

ലോകത്തിലെ ഏറ്റവും മുന്തിയ ബ്രാന്‍ഡുകളുടെ മാത്രമായി 20000 ത്തിലേറെ എണ്ണം ഉത്പന്നങ്ങള്‍ അണിനിരത്തിയുള്ള മെഗാ ഷോറൂമാണ് ഓക്‌സിജന്‍ ഒരുക്കുന്നത്. ലാപ്‌ടോപ്പ്, മൊബൈല്‍, എസി , ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്ന് തുടങ്ങി ഇലക്ട്രോണിക്‌സ് മേഖലയിലെ മുഴുവന്‍ ഉത്പന്നങ്ങളും അവയുടെ അസസറീസും ഓക്‌സിജനില്‍ ലഭ്യമായിരിക്കും. 

8oxygen

തൊട്ടടുത്ത് അടൂരാണ് ഓക്‌സിജന്‍ ഷോറൂം ഉള്ളത്. ഇവിടെയെത്തുന്ന കൊട്ടാരക്കരക്കാരായ ഉപഭോക്താക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഓക്‌സിജന്‍ കൊട്ടാരക്കര ഷോറൂം ഒരുക്കുന്നത്.

വസ്ത്ര വിപണിയുടെ കാര്യത്തിലും മെഗാ ബ്രാന്‍ഡുകള്‍ തിരയുന്നവര്‍ക്ക് കൊട്ടാരക്കരയില്‍ നിരാശയായിരുന്നു . ആ കുറവ് പരിഹരിക്കുകയാണ് രാജ്യത്തെ മികച്ച ഗ്രൂപ്പായ ടാറ്റായുടെ സുഡിയോ റെഡിമെയ്ഡ് ഷോപ്പ്. അടുത്തിടെ പിട്ടാപ്പള്ളിയുടെ രണ്ടാമത് ഷോറൂം കൊട്ടാരക്കരയില്‍ തുറന്നിരുന്നു. നന്ദിലത്തിനും മാളിയേക്കലിനും ഇവിടെ ഡിജിറ്റല്‍ ഷോപ്പുകളുണ്ട്. രണ്ടു മാസം മുന്‍പാണ് കെ എഫ് സിയുടെ പുതിയ ഷോപ്പും കൊട്ടാരക്കരയില്‍ തുറന്നത്.

Advertisment