കാറോടിച്ചത് പത്മകുമാ‍ർ, കുഞ്ഞിനെ വലിച്ചു കയറ്റിത് ഭാര്യ; റെജിക്കെതിരായ മൊഴി അന്വേഷണം വഴിതെറ്റിക്കാൻ

New Update
pathamakumar

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ താമസിപ്പിച്ചത് ഫാം ഹൗസിലല്ലെന്ന് മൊഴി. കുഞ്ഞിനെ താമസിപ്പിച്ചത് മാമ്പള്ളിക്കുന്നത്തെ വീട്ടിലാണെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Advertisment

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനെത്തിയ കാ‍ർ ഓടിച്ചിരുന്നത് പത്മകുമാറാണ്. ഭാര്യ അനിതയും മകൾ അനുപമയും കാറിലുണ്ടായിരുന്നു. കുഞ്ഞിനെ കാറിലേക്ക് വലിച്ചുകയറ്റിയത് അനിതയാണ്.

ഫോൺ വിളിച്ച് മോചന ദ്രവ്യം ആവശ്യപെട്ടതും അനിതയാണ്. കിഴക്കനേലയിലെ ഗിരിജയുടെ കടയിൽ വന്നത് പത്മ കുമാറിന്റെ ഭാര്യയാണെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.

കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്നും പത്മകുമാർ പറഞ്ഞു. നഴ്സിം​ഗ് പഠനത്തിന് അഞ്ച് ലക്ഷം രൂപ റെജിക്ക് നൽകിയെന്നും അത് തിരിച്ചുകിട്ടാനുള്ള ശ്രമമായിരുന്നുവെന്നുമുള്ള ഇന്നലത്തെ മൊഴി പൊലീസിനെ വഴി തെറ്റിക്കാനായിരുന്നുവെന്നും ഇയാൾ മൊഴിയിൽ പറയുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

പ്രതികൾ പല കുട്ടികളെയെയും ലക്ഷ്യം വച്ച് കാറുമായി സഞ്ചരിച്ചതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പത്മകുമാറിന്റെ വെള്ള ഡിസയ‍ർ കാറിലാണ് പ്രതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

Advertisment