ആ രേഖാ ചിത്രം വഴിത്തിരിവ്; വരച്ചത് ​ദമ്പതികൾ, ആറ് വയസുകാരിയുടെ ഓർമ ശക്തിയെ അഭിനന്ദിച്ച് ഷജിത്തും സ്മിതയും

New Update
photo

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതി പത്മകുമാറിലേക്ക് പൊലീസിനു എളുപ്പം എത്താന്‍ സാധിച്ചത് രേഖാചിത്രത്തിന്റെ കൃത്യത. ചിത്രകലാ ദമ്പതിമാരായ ആര്‍ബി ഷജിത്ത്, സ്മിത എം ബാബു എന്നിവരാണ് രേഖാ ചിത്രം തയ്യാറാക്കിയത്.

Advertisment

ഇരുവര്‍ക്കും വലിയ അഭിനന്ദനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. കുട്ടിയുടെ ഓര്‍മ ശക്തിയാണ് ചിത്രത്തിന്റെ കൃത്യതയ്ക്കു പിന്നിലെന്നു ദമ്പതിമാര്‍ പറയുന്നു. ഇരുവരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ശ്രദ്ധേയമായി.

കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ എസിപി പ്രദീപ് സാറിന്റെ ഫോണ്‍ വന്നു.  പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ  തയ്യാറാക്കി നല്‍കി. 

പിന്നീട് ആറ് വയസുകാരിയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണ്ണായക കാരണം പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണങ്ങള്‍ക്കൊപ്പം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം .  

കൂടെ ഉറക്കമൊഴിച്ച് ഞങ്ങളുടെ കൂടെ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്‌പോണ്‍സ് , മറ്റ് സുഹൃത്തുക്കള്‍ ..... എല്ലാവര്‍ക്കും നന്ദി ......, സ്‌നേഹം ഞങ്ങളുടെ മിയ കുട്ടി  നിര്‍ണ്ണായക അടയാളങ്ങള്‍ തന്നതിന്.

Advertisment