/sathyam/media/media_files/e4xlomQVEDlKatJ2Etp8.jpg)
കൊല്ലം: ഓയൂരില്‍ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുട്ടിയെ കണ്ടെത്താനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ അധികദൂരം സഞ്ചരിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു.
അന്വേഷണം ശരിയായ നിലയിലാണ് മുന്നോട്ടു പോകുന്നത്. പൊലീസ് സജീവമായി ഇടപെടുന്നു. നാട്ടുകാരുടെയും സഹായമുണ്ട്. ആശങ്കയ്ക്ക് പരിഹാരം ഉണ്ടാവുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ആറുവയസുകാരിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. രേഖാചിത്രത്തിലുള്ളത് പ്രതി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.
പ്രതികള്‍ കേരളം വിട്ടുപോകാന്‍ സാധ്യതയില്ല. എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.