New Update
/sathyam/media/media_files/rQPtT1fwQqVuvbBWkwDu.jpg)
കൊല്ലം: പിണറായി എന്ന് വിളിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയ കുഞ്ഞിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
Advertisment
സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയ കുഞ്ഞിന് മുഖ്യമന്ത്രിയും കൈ കൊടുത്തു. ഇതിന്റെ വീഡിയോ മന്ത്രി വി ശിവന്‍കുട്ടിയാണ് പങ്കുവച്ചത്.
ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി കുഞ്ഞിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നുണ്ട്.കേരളത്തിന്റെ ക്യാപ്റ്റന്‍ എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിഡിയോയില്‍ കുറിച്ചത്.