പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി

മൈ​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ഒ​രു ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​യ​ള​വി​ലാ​ണ് പ്ര​തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ച​ത്

New Update
arrest

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി.

Advertisment

ആ​സാം സ്വ​ദേ​ശി സി​റാ​ജു​ൽ ഹ​ഖ് (36) ആ​ണ് കോ​ട​തി​യി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.


ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.

 കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ കോ​ട​തി വി​ധി പ​റ​യാ​നി​രി​ക്കെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ശി​ക്ഷ വി​ധി​ച്ച​പ്പോ​ഴേ​ക്കും പ്ര​തി കോ​ട​തി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​കു​പ്പു​ക​ൾ പ്ര​കാ​രം 23 വ​ർ​ഷം ത​ട​വും 2,10,000 രൂ​പ പി​ഴ​യു​മാ​ണ് പ്ര​തി​ക്ക് കോ​ട​തി വി​ധി​ച്ച ശി​ക്ഷ.

മൈ​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ഒ​രു ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​യ​ള​വി​ലാ​ണ് പ്ര​തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ച​ത്. ‌

പെ​ൺ​കു​ട്ടി ത​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് പ്ര​തി മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലു​ള്ള കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 

Advertisment