കൊല്ലം: അഞ്ചലില്‍ സഹപാഠിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. അഞ്ചല്‍ വെസ്റ്റ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് സഹപാഠിയെ തല്ലിച്ചതച്ചത്.
കഴിഞ്ഞ ദിവസം സ്കൂളിന് സമിപത്തുവച്ചായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു സഹപാഠിയെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്.
മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും മറ്റൊരാള്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് മര്‍ദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ത്ഥി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിഷയം പരിശോധിക്കാന്‍ സ്കൂള്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വരുന്നതു വരെ മൂന്ന് കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.