New Update
/sathyam/media/media_files/Y7RBWyJohvQrnGPP3AOn.webp)
വർക്കല: വർക്കലയിൽ ഈ മാസം 15ന് നടന്ന തട്ടിക്കൊണ്ടുപോകൽ ശ്രമത്തിൽ പൊലീസിനെതിരെ 11കാരിയായ പെൺകുട്ടിയുടെ മാതാവ്.
Advertisment
കുട്ടിയുടെ തോന്നലാണ് ഇതൊക്കെ എന്ന് പൊലീസ് പറഞ്ഞുവെന്ന് മാതാവ് പ്രതികരിച്ചു. അയിരൂർ പൊലീസ് ഇതുവരെ കാര്യമായി അന്വേഷണം നടത്തിയിട്ടില്ല എന്നും മാതാവ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി ഡിജിപിക്കും എസ്പിക്കും പരാതി നൽകിയെന്ന് മാതാവ് പറഞ്ഞു. വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പൊലീസ് മൊഴി എടുത്തില്ല. വക്കീൽ ഇടപെട്ട ശേഷമാണ് എഫ് ഐ ആർ ഇട്ടത്. കുട്ടിക്ക് കൗൺസിലിങ് നൽകി എന്നും മാതാവ് പറഞ്ഞു.