കൊല്ലം ജില്ലാ കോടതിയുടെ അധികാരപരിധിയിൽ പെടുന്ന കേസുകൾ കൂട്ടത്തോടെ മാറ്റുന്നതിന് ഹൈക്കോടതി വിജ്ഞാപനം; കൊല്ലം ജില്ല കോടതിയില്‍ പ്രതിഷേധം

2000 അഭിഭാഷകർ പ്രാക്‌ടീസ് ചെയ്യുന്ന കൊല്ലത്തുനിന്നും 5000ത്തോളം കേസുകള്‍ 30 അഭിഭാഷകർ മാത്രം പ്രാക്‌ടീസ് ചെയ്യുന്ന ചവറ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. 

New Update
court Untitledye

കൊല്ലം: കൊല്ലം ജില്ലാ കോടതിയുടെ അധികാരപരിധിയിൽ പെടുന്ന കേസുകൾ, ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര കോടതികളിലേക്ക് കൂട്ടത്തോടെ മാറ്റുന്നതിൽ പ്രതിഷേധിച്ച് കോടതി ബഹിഷ്‌കരണം തുടരാൻ ഉറച്ച് അഭിഭാഷകർ. കേസുകൾ കോടതികളിലേക്ക് കൂട്ടത്തോടെ മാറ്റുന്നതിനുള ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിരുന്നു.

Advertisment

2000 അഭിഭാഷകർ പ്രാക്‌ടീസ് ചെയ്യുന്ന കൊല്ലത്തുനിന്നും 5000ത്തോളം കേസുകള്‍ 30 അഭിഭാഷകർ മാത്രം പ്രാക്‌ടീസ് ചെയ്യുന്ന ചവറ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. 

ഇത് ജില്ല കോടതിയിലെ അഭിഭാഷകർക്കടക്കം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കൊല്ലം ബാർ കൗൺസിലിന്‍റെ നേതൃത്വത്തിൽ അഭിഭാഷകർ ബഹിഷ്‌കരണ സമരം ആഹ്വാനം ചെയ്‌തത്.

സമരത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് ജില്ല ജഡ്‌ജിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച യോഗം വിളിച്ചെങ്കിലും, ഹൈക്കോടതി വിജ്ഞാപനം പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്മാറാനില്ലെന്ന് അഭിഭാഷക സംഘടനഭാരവാഹികൾ പറഞ്ഞു.

Advertisment