ബെർത്ത് ഡേ ആഘോഷത്തിന് പണം കണ്ടെത്താൻ ഐ ഫോൺ പണയം വെച്ചു. അത് തിരിച്ചെടുക്കുന്നതിന് റെയിൽവേ സാമ​ഗ്രികൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമം: യുവാക്കൾ പിടിയിൽ

ആവണീശ്വരം സ്വദേശികളായ അനന്തു (24), ഷോബിന്‍ (41) എന്നിവരാണ് പിടിയിലായത്.

New Update
arrest

കൊല്ലം : റെയില്‍വേയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ച് ആക്രിക്കടകളില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സംരക്ഷണസേന(ആര്‍പിഎഫ്)യും പുനലൂര്‍ റെയില്‍വേ പോലീസും ചേര്‍ന്ന് രണ്ടുപേരെ പിടികൂടി. ആവണീശ്വരം സ്വദേശികളായ അനന്തു (24), ഷോബിന്‍ (41) എന്നിവരാണ് പിടിയിലായത്. 

Advertisment

റെയില്‍വേയുടെ സാധനസാമഗ്രികള്‍ മോഷണം പോകുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്മേല്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് പുനലൂരിലുള്ള ആക്രിക്കടകളില്‍ റെയില്‍വേയുടെ സാധനങ്ങള്‍ വില്‍ക്കാന്‍ രണ്ടുപേര്‍ എത്തിയതായി വിവരം ലഭിക്കുന്നത്.  ആര്‍പിഎഫിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഷാന്തിന്‍റ് നേതൃത്വത്തില്‍ ഇവരെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അനന്തുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ഐ ഫോണ്‍ പണയം വെച്ചിരുന്നെന്നും ഇത് വീണ്ടെടുക്കുന്നതിന് റെയില്‍വേ ഭൂമിയില്‍ കിടന്ന റെയിലുകള്‍ കഴിഞ്ഞ 19-ന് ഇയാളുടെ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും എസ്എച്ച്ഒ ജി. ശ്രീകുമാര്‍ പറഞ്ഞു .

Advertisment