കൊല്ലത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ ശ്രമം: സ്കൂൾ ബാഗും കളഞ്ഞ് 12കാരി കുതറിയോടി രക്ഷപ്പെട്ടു

New Update
kollama

കൊല്ലം: കൊല്ലത്ത് മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൂടി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ട്. കൊട്ടാരക്കര വാളകത്ത് ട്യൂഷന്‍ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു 12 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടായെന്നാണ് ആരോപിക്കുന്നത്. 

Advertisment

റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

കുട്ടിയെ വാനിലെത്തിയ സംഘം ബലമായി വാഹനത്തിനുള്ളിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുതറി മാറിയോടി താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. 

വാനില്‍ എത്തിയവര്‍ പെണ്‍കുട്ടിയുടെ ബാഗിലാണ് പിടികൂടിയതെന്നും ബാഗ് ഉപേക്ഷിച്ച് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് വിവരം. അതേസമയം കുട്ടി പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞദിവസം വൈകുന്നേരവും നാലര മണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. പെണ്‍കുട്ടി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിന് അടുത്തെത്തിയപ്പോള്‍ വാഹനം കുട്ടിയുടെ അടുത്തേക്ക് ഓടിച്ചെത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്.

പിന്‍സീറ്റിലിരുന്ന രണ്ടു പുരുഷന്‍മാര്‍ പെണ്‍കുട്ടിയുടെ ബാഗിന്റെ വള്ളിയില്‍ പിടിച്ചു വലിച്ച് വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. 

ഈ സമയം ബാഗ് ഊരി മാറ്റി താന്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ബാഗ് തോളില്‍ നിന്ന് ഊരി മാറ്റിയതോടെ വാഹനത്തിലെത്തിയവര്‍ ഇതു സമീപത്തേക്കു വലിച്ചെറിയുകയായിരുന്നു എന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്. 

Advertisment