ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/Rk0aXoC7I9lg3kZFlga9.jpg)
കൊല്ലം: ഇലക്ട്രല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് സിപിഎം പണം സ്വീകരിച്ചിട്ടുണ്ടെന്ന് ഷിബു ബേബി ജോണ്‍. ഇലക്ട്രല്‍ ബോണ്ടില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു.
Advertisment
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സിപിഎം ഇലക്ഷന്‍ കമ്മീഷന് നല്‍കിയ രേഖകള്‍ ഷിബു ബേബി ജോണ്‍ പുറത്തുവിട്ടു. മേഘ എന്‍ജിനീയറിങ്, നവയുഗ എന്‍ജിനീയറിങ്, കേരളത്തില്‍ നിന്ന് യൂണിടെക് തുടങ്ങിയ കമ്പനികളെല്ലാം സിപിഐഎമ്മിന് പല തവണകളിലായി പണം നല്‍കിയിട്ടുണ്ട്.
ഫാര്‍മ മേഖലയില്‍ നിന്നുള്ള കമ്പനികളില്‍ നിന്ന് വരെ സിപിഎം പണം സ്വീകരിച്ചിട്ടുണ്ടെന്നതാണ് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്.
കമ്പനികളില്‍ നിന്ന് നേരിട്ട് പണം കൈപ്പറ്റുകയും ശേഷം ഇലക്ട്രല്‍ ബോണ്ട് വഴി ഫണ്ട് സ്വീകരിക്കില്ലെന്നും പറയുന്നവര്‍ ഇതിന് മറുപടി പറയണമെന്ന് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.