എയ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ പീഡിപ്പിച്ചു; 41 കാരനു കഠിന ശിക്ഷ വിധിച്ച് കോടതി

New Update
Untitled-9-Recovered-2.jpg

എയ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പുനലൂരിൽ ആണ് സംഭവം.
കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടി ഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. എയ്ഡ്സ് പരത്തണമെന്ന ഉദ്ദേശത്തോടെയാണ് 41 കാരൻ പത്ത് വയസുകാരനെ പീഡിപ്പിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ കോടതി നൽകിയത്.

Advertisment

തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്ജി ടി ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ പി അജിത് പറഞ്ഞത്. 2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂർ ഇടമൺ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതൽ എയ്ഡ്സ് ബാധിതനാണ്. കുട്ടിയുടെ മാതാപിതാക്കളുമായി മുൻ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുക്കുകയായിരുന്നു.മൊബൈലിൽ പ്രകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.

മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവുമാണ് ശിക്ഷ. 1.05 ലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

Advertisment