വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

New Update
sandeep.jpg

കൊല്ലം; വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി . താന്‍ നിരപരാധിയാണെന്നും കൊല ചെയ്തിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പ്രതി വാദിച്ചിരുന്നത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നും സന്ദീപിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1,050 പേജുളള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Advertisment

സ്ഥിരം മദ്യപാനിയായ സന്ദീപ് ആക്രമണം നടത്തിയത് ബോധപൂര്‍വ്വമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതി സന്ദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.136 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

കൊല്ലം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനാദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി 17ന് വാദം കേള്‍ക്കും.

sandeep
Advertisment