New Update
/sathyam/media/media_files/blbNVu7D2yHcZqrRBlL5.jpg)
കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. വവ്വാക്കാവ് കുറുങ്ങപ്പള്ളി അംബിക ഭവനത്തിൽ അമ്പുജാക്ഷിയ്ക്കാണ് പരിക്കേറ്റത്. ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മറികടക്കുമ്പോഴായിരുന്നു അപകടം.
Advertisment
വവ്വാക്കാവിന് സമീപമുള്ള റെയിൽവേ ക്രോസിൽ വെച്ചാണ് ട്രെയിനിടിച്ചത്. അബുജാക്ഷിയും മറ്റ് തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് അടച്ചിട്ട റെയിൽവേ ക്രോസ് മറികടക്കാൻ ശ്രമിച്ചത്. ട്രെയിൻ വരുന്നത് കണ്ടതോടെ മറ്റുള്ളവർ ഓടി മാറുകയായിരുന്നു. അപകടത്തിൽപ്പെട്ട അംബുജാക്ഷിയുടെ വലതുതോളിനാണ് ഗുരുതരമായ പരിക്കേറ്റത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടനെ അംബുജാക്ഷിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് അംബുജാക്ഷി.