Advertisment

'ആടുജീവിതം' വ്യാജ പ്രിൻ്റുകൾ പ്രചരിക്കുന്നു: നിയമ നടപടിയുമായി നിർമ്മാതാക്കൾ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Aadujeevitham Movie Uunntitled.jpg

കോട്ടയം: റിലീസായ ആദ്യ ദിവസം മുതൽ തീയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന 'ആടുജീവിതം' റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കാൻ ശ്രമം.

Advertisment

ചിത്രത്തിൻ്റെ പൈറേറ്റഡ് പ്രിന്റുകൾ എന്ന നിലയിൽ ലിങ്കുകളും മെസ്സേജുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നുത്. ഇത്തരം ലിങ്കുകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാക്കൾ. 

വാട്ട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രിൻ്റ്, ലിങ്ക് എന്നിവ ഷെയർ ചെയ്ത എല്ലാവരുടെ പേരിലും സൈബർ സെൽ കേസ് എടുക്കുകയും, കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാകുന്നു. 

ചെങ്ങന്നൂരിൽ തീയേറ്ററിൽ നിന്ന് സിനിമ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്നും ഇവർ അറിയിച്ചിരുന്നു.

ആദ്യ ദിവസം തന്നെ റൊക്കോഡ് കളക്ഷനും അഭിപ്രായവും വേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. 2024 മാർച്ച് 28-ന് തീയേറ്ററുകളിലെത്തിയ ചിത്രം നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എത്തിയത്. 

Advertisment