/sathyam/media/media_files/2026/01/19/61423a58-155a-4514-9e46-0bcb5358c53c-2026-01-19-22-33-18.jpg)
ആനിക്കാട്: നാടിന്റെ ചരിത്രങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും രേഖപ്പെടുത്തി പുതുതലമുറയ്ക്ക് കൈമാറുകയാണെങ്കിൽ കാലികപ്രസക്തമായ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് റിട്ട. ഡിജിപി ബി. സന്ധ്യ ഐപിഎസ് അഭിപ്രായപ്പെട്ടു.
ആനിക്കാട് ശ്രീ ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിൽ സംഘടിപ്പിച്ച മാതൃസംഗമം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഒരു നാടിന്റെ സംസ്കാരവും രുചികളും വൈവിധ്യങ്ങളും കൂടുതലായും കൈമാറപ്പെടുന്നത് അമ്മമാരിലൂടെയാണെന്ന് ബി. സന്ധ്യ പറഞ്ഞു. ഓരോ പ്രദേശത്തെയും സസ്യജാലം, പക്ഷിമൃഗാദികൾ, കലകൾ, ഭക്ഷ്യരുചികൾ തുടങ്ങിയവ രേഖപ്പെടുത്തി സൂക്ഷിക്കുമ്പോൾ സമ്പൂർണ്ണമായ ഒരു പ്രദേശിക ചരിത്രം രചിക്കാനാകുമെന്നും അവർ വ്യക്തമാക്കി.
ഇത്തരത്തിൽ മണ്ണിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ആനിക്കാട് ശ്രീ ശങ്കരനാരായണ മാതൃസമിതി മാതൃകാപരമാണെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
യോഗത്തിൽ ബസേലിയസ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മഞ്ജുഷ വി. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. മാതൃസമിതി പ്രസിഡന്റ് ശോഭനകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗീത അനിൽകുമാർ സ്വാഗതം ആശംസിച്ചു.
പള്ളിക്കത്തോട് പഞ്ചായത്ത് അംഗങ്ങളായ സതീഷ് ചന്ദ്രൻ മാസ്റ്റർ, ലതാ ഗോപാലകൃഷ്ണൻ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. പത്മിനി ബി. നായർ, സി.എൻ. വാസന്തിയമ്മ, ആർ. രാജേഷ്, രതീഷ് കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.
യോഗത്തിനിടെ പള്ളിക്കത്തോട്ടിലെ വനിതകളായ യുവ ഡോക്ടർമാരായ ഡോ. ശാലിനി, ഡോ. അന്നപൂർണ്ണ, ബിസിനസ് രംഗത്തെ കല എം.ജി., ഷാന്റി ബോബി, ഷീല നായർ എന്നിവരെയും, ചിത്രകലാകാരികളായ ശിവജ എസ്., ആദ്യ സുനീഷ് എന്നിവരെയും ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us