പുതുപ്പള്ളിയിലെ ബസ് സ്‌റ്റോപ്പില്‍ ചോരയില്‍ കുളിച്ചു യുവാവ്. അപകടത്തില്‍പ്പെട്ട ശേഷം ബസ്‌റ്റോപ്പില്‍ വന്നു കിടന്നതാകാമെന്നു നാട്ടുകാര്‍. പോലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

യുവാവ് ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ടതോടെ നാട്ടുകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

New Update
Untitled

കോട്ടയം: പുതുപ്പള്ളിയിലെ റബര്‍ബോര്‍ഡ് ജങ്ഷന്‍ ബസ് സ്‌റ്റോപ്പില്‍ ചോരയില്‍ കുളിച്ചു കിടന്ന യുവാവിനെ കണ്ടു ഞെട്ടി നാട്ടുകാര്‍. രാവിലെ നാട്ടുകാരാണു യുവാവ് ബസ് സ്റ്റോപ്പിൽ കിടക്കുന്നത് കണ്ടത്.

Advertisment

രാത്രി അപകടത്തില്‍പ്പെട്ട ശേഷം ബസ് സ്‌റ്റോപ്പില്‍ വന്നു കിടന്നതാകാമെന്നാണു നാട്ടുകാര്‍ പറയുന്നത്. കൈതേപാലം സ്വദേശിയും കുന്നേപറമ്പില്‍ വാടകയ്ക്കു താമസിക്കുന്ന യുവാവിനെയാണ് അവശനിലയില്‍ കണ്ടെത്തിയത്.


യുവാവ് ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ടതോടെ നാട്ടുകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisment