Advertisment

കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്ക്

രാജു ഓടിച്ചു വന്ന ഓട്ടോറിക്ഷ മേരി ക്വീന്‍സ് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്നു ഗുരുതരമായി പരിക്കേറ്റ രാജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
raju pr

കാഞ്ഞിരപ്പള്ളി :  26ാം മൈലിൽ മേരി ക്വീന്‍സ് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ക്കു ദാരുണാന്ത്യം. അപകടത്തിൽ യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇന്നു വൈകിട്ട് ഉണ്ടായ അപകടത്തില്‍,  കൂവപ്പള്ളി കൂരംതൂക്ക് പുത്തന്‍വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ പി.ആര്‍ രാജുവാണു മരിച്ചത്.

രാജു ഓടിച്ചു വന്ന ഓട്ടോറിക്ഷ മേരി ക്വീന്‍സ് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്നു ഗുരുതരമായി പരിക്കേറ്റ രാജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ  ഷിജി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Advertisment