New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
പാമ്പാടി: സ്‌കൂട്ടര്‍ യാത്രക്കാരിയിയ യുവതിയുടെ കാലില്‍ ടിപ്പര്‍ലോറി കയറിയിറങ്ങി. ആറാം മൈല്‍ സ്വദേശിനി അനിതയ്ക്കാണു പരിക്കേറ്റത്. കോട്ടയം കുമളി ദേശീയ പാതയില്‍ മണര്‍കാട് ഇല്ലിവളവ് ഇളപ്പുങ്കല്‍ കവലയില്‍ ഇന്നു വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞു വരികയായിരുന്നു യുവതി.
Advertisment
ഇതിനിടെ അമിത വേഗത്തിലെത്തിയ ലോറി സ്‌കൂട്ടറിലിടിച്ചശേഷം കാലില്‍കയറുകയായിരുന്നു. പരിക്കേറ്റ യുവതിയെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.