Advertisment

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

അടുക്കത്തിനു സമീപം ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
accident1

കോട്ടയം: ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു.

അടുക്കത്തിനു സമീപം ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ചികിത്സയിലാണ്.

Advertisment