ഏറ്റുമാനൂര്‍ : കാണക്കാരിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു അപകടം ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു ദാരുണാന്ത്യം. കാണക്കാരി ആശുപത്രിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയപ്രസാദ് (50) ആണു മരിച്ചത്. ഇന്ന് രാവിലെ 12ന് കാണക്കാരി ജങ്ഷനില്‍ വെച്ചായിരുന്നു അപകടം നടന്നത്.
കാണക്കാരില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജയപ്രസാദ് തല്‍ക്ഷണം മരിച്ചു.
/sathyam/media/media_files/27zVgrDpqT5ggU6AeQyg.jpg)
കാണക്കാരിയില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടത്തുന്ന ആളാണു മരിച്ച ജയപ്രസാദ്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.