New Update
/sathyam/media/media_files/2024/10/31/nmg6R0JamIne4ARSw9hC.jpg)
പാമ്പാടി : പാമ്പാടി നെടുംകുഴിയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി എട്ടു മണിയോടു കൂടി പാമ്പാടി നെടുംകുഴിയിൽ അമ്പിളി ഗ്യാസ് ഏജൻസിക്ക് സമീപമാണ് അപകടം. കോത്തല സ്വദേശി അച്ചു അനിൽ (19) ആണ് മരിച്ചത്.
Advertisment
അപകടത്തിന്റെ ആഘാതം മൂലം വാഹനത്തിന്റെ മുൻ വശത്തെ ചക്രം അടർന്നു മാറി. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
പങ്ങട സ്വദേശി ജിജി (53), കോത്തല സി.എസ്.ഐ പള്ളിക്ക് സമീപം ഉള്ള രഞ്ജിത്ത് കല്ലോലിക്കൽ (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
രണ്ടു പേരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രഥമിക ശുശ്രൂഷങ്ങൾ നൽകിയ നൽകിയ ശേഷം ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്കായി അയക്കുകയും ചെയ്തു. പാമ്പാടി പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.